സോളാർ കേസ്; പ്രത്യേക അന്വേഷണ സംഘം സോളാർ വിവാദ നായികയുടെ മൊഴിയെടുത്തു

സോളാർ കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സോളാർ വിവാദ നായികയുടെ മൊഴിയെടുത്തു. സ്ത്രീ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയാണ് സോളാർ വിവാദ നായിക മൊഴി നൽകുന്നത്.
മുൻ മുഖ്യമന്ത്രിക്കെതിരെയും മുൻ മന്ത്രിമാർക്കെതിരെയും മുൻ അന്വേഷണ സംഘത്തിനെതിരെയുമാണ് തുടർ അന്വേഷണം. ആദ്യഘത്തിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നും സാമ്പത്തികവും ശാരീരികവുമായ ചൂഷണം നടന്നുവെന്നുമാണ് സ്ത്രീയുടെ പരാതി.
സോളാർ കേസിൽ അന്വേഷണം നടത്തിയ കമ്മീഷനെ തള്ളിപ്പറഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോടതിയിൽ മൊഴി നൽകിയ സാഹചര്യത്തിൽ കൂടിയാണ് തുടരന്വേഷണം ഊർജിതമാക്കുന്നത്.
solar case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here