20 കോടി രൂപയുടെ കാറിന് 25 കോടി രൂപയുടെ നിറം

20 കോടി രൂപയുടെ കാറിന് 25 കോടിയുടെ നിറം ! വിശ്വസിക്കാനാകുന്നില്ല അല്ലേ ? എന്നാൽ അമേരിക്കൻ വ്യവസായിയും ഇന്ത്യൻ വംശജനുമായി ക്രിസ് സിങ് തന്റെ 20 കോടി രൂപയുടെ കാറിന് 25 കോടി രൂപയുടെ നിറമാണ് നൽകിയിരിക്കുന്നത്.
ലോകത്തിലെ ഏക കോണിസേഗ് അഗേര എഎസ്എക്‌സിന്റെ ഉടമയായ ക്രിസിന്റെ ഏറ്റവും പുതിയ കാറാണ് ആസ്റ്റൺ മാർട്ടിൻ വാൽക്യൂറി. ആസ്ൺമാർട്ടിനും റെ!ഡ്ബുൾ റേസിങും സഹകരിച്ചു നിർമിക്കുന്ന ഈ ഹൈപ്പർ സ്‌പോർട്‌സ് കാറിന് ഏകദേശം 20 കോടി രൂപ (3.2 ദശലക്ഷം ഡോളർ) വില വരും.
ചന്ദ്രനിൽ നിന്നുള്ള പാറ പൊടിച്ചാണ് കാറിന്റെ ലുണാർ റെഡ് കളറിൽ ചേർത്തത്. ഇത്തരത്തിൽ പെയിന്റ് അടിക്കുന്നതുകൊണ്ട് എത്രരൂപയാകുമെന്ന വിവരം ക്രിസ് പുറത്തുവിട്ടിട്ടില്ലെങ്കിലും ചില പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരമാണ് പണം കണക്കുകുട്ടിയിരിക്കുന്നത്.
അപ്പോളോ മിഷന്റെ ഭാഗമായി ചന്ദ്രനിൽ നിന്ന് കൊണ്ടു വന്നിട്ടുള്ള പാറയുടെ ഒരു ഗ്രാമിന് തന്നെ ഏകദേശം 50,000 യുഎസ് ഡോളറാണ് വില. കാറിന് മുഴുവനായും പെയിന്റ് ചെയ്യാൻ ഏകദേശം 85 ഗ്രാം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here