ശീതള പാനീയ കച്ചവടത്തിൻറെ മറവിൽ കഞ്ചാവ് വിൽപ്പന; ബംഗാൾ സ്വദേശി അറസ്റ്റിൽ

ശീതള പാനീയ കച്ചവടത്തിൻറെ മറവിൽ കഞ്ചാവും പുകയില ഉൽപ്പന്നങ്ങളും വിൽപ്പന നടത്തിവന്ന ഇതര സംസ്ഥാനക്കാരൻ തിരുവല്ലയിൽ അറസ്റ്റിലായി. ബംഗാൾ മൂർഷിദാബാദ് സ്വദേശി മുഹമ്മദ് ആലമാണ് പിടിയിലായത്.
തിരുവല്ലയിൽ നഗരമധ്യത്തിലായിരുന്നു മുഹമ്മദ് ആലമിൻറെ ശീതള പാനീയ വിൽപ്പനശാല. ഇവിടെ കഞ്ചാവും ലഭ്യമാണെന്ന വിവരം പൊലീസിന് കിട്ടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കട പൊലീസിൻറെ നിരീക്ഷണത്തിലായിരുന്നു.
മുഹമ്മദ് ആലമിന്റെ കടയിൽ നിന്നും ഒന്നര കിലോ കഞ്ചാവും 7000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. ഇയാളുടെ വീട്ടിൽനിന്ന് അരക്കിലോ കഞ്ചാവ് കൂടി കണ്ടെടുത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here