കര്‍ദിനാള്‍ രാജാവോ? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കര്‍ദിനാള്‍ രാജാവല്ലെന്നും സഭയും സഭാതലവനും നിയമത്തിന് മുകളിലല്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ കാനോന്‍ നിയമത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും ഹൈക്കോടതി പറഞ്ഞു. സ്വത്തുക്കള്‍ അതിരൂപതയുടെയാണ്. അത് പൊതുസ്വത്ത് തന്നെയാണ്. സ്വന്തം ഇഷ്ടത്തിനനുസരിച്ച് സഭയുടെ സ്വത്തുക്കള്‍ കൈക്കാര്യം ചെയ്യാന്‍ കര്‍ദിനാളിന് യാതൊരു അര്‍ഹതയുമില്ലെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. വിവാദ ഭൂമി ഇടപാട് വിഷയത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഭൂമിയിടപാട് വിഷയത്തില്‍ അന്വേഷണം ആവശ്യമില്ലെന്നും കാനോന്‍ നിയമപ്രകാരമാണ് എല്ലാ ഇടപാടുകളും നടന്നിട്ടുള്ളതെന്നും കര്‍ദിനാള്‍ ഹൈക്കോടതിയില്‍ അറിയിച്ചതിനു പിന്നാലെയാണ് കര്‍ദിനാളിന്റെ നിലപാടിനെ തള്ളിയും കാനോന്‍ നിയമത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്തും ഹൈക്കോടതി രംഗത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here