ലൈറ്റ് മെട്രോയില്‍ നിന്ന് പിന്മാറുന്നത് സര്‍ക്കാരിന്റെ അനാസ്ഥ കാരണം; ഇ. ശ്രീധരന്‍

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയില്‍ നിന്ന് ഡിഎംആര്‍സി പിന്മാറുന്നു. ലൈറ്റ് മെട്രോയില്‍ നിന്ന് പിന്മാറുന്നത് സര്‍ക്കാരിന്റെ അനാസ്ഥ കാരണമാണെന്ന് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍ സര്‍ക്കാരിനെ അറിയിച്ചു. ഇ. ശ്രീധരന്‍ നിലവിലെ അവസ്ഥയെ കുറിച്ച് സര്‍ക്കാരിന് കത്തയച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ലൈറ്റ് മെട്രോയില്‍ നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന് പിന്മാറേണ്ടി വന്നതില്‍ നിരാശയുണ്ടെന്നും ഇ. ശ്രീധരന്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ പറയുന്നു. പല തവണ പദ്ധതിയെ കുറിച്ച് സര്‍ക്കാരിന് കത്തയച്ചതാണ്. ന്നൊല്‍ സര്‍ക്കാര്‍ ഒരു തവണ പോലും പ്രതികരിച്ചിട്ടില്ല. പദ്ധതിയില്‍ സര്‍ക്കാരിന് താല്‍പര്യകുറവുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ സമീപനം. ഇത്തരം കാരണങ്ങളാലാണ് ഡി.എം.ആര്‍.സി. ലൈറ്റ് മെട്രോയില്‍ നിന്ന് പിന്മാറുന്നതെന്നും ഇ. ശ്രീധരന്‍ അറിയിച്ചു. ലൈറ്റ് മെട്രോയുടെ ഭാഗമായുള്ള മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തെ കുറിച്ചുണ്ടായ തര്‍ക്കവും പദ്ധതി ഉപേക്ഷിക്കാന്‍ കാരണമായി. ഇതോടെ കോടികള്‍ ചെലവഴിച്ചുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാവി തുലാസിലാകുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here