Advertisement

ജോര്‍ജ്ജ് ആലഞ്ചേരിയ്ക്ക് എതിരെ അന്വേഷണം

March 6, 2018
2 minutes Read
cardinal

വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയ്ക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഭൂമിയിടപാടില്‍ ഗൂഢാലോചനയുണ്ടെന്ന് കോടതി വ്യക്തമാക്കി. നാല് പേര്‍ക്ക് എതിരെയാണ് അന്വേഷണം.   തെറ്റ് ചെയ്തെങ്കില്‍ തിരുത്താന്‍ മാര്‍പ്പാപ്പയ്ക്ക് മാത്രമേ സാധിക്കൂ എന്നായിരുന്നു കര്‍ദിനാളിന്റെ വാദം. കേസില്‍ പോലീസ് അന്വേഷണം വേണ്ടെന്നും കര്‍ദിനാള്‍ വാദിച്ചു. കേസെടുക്കണമെന്ന ആവശ്യം തെളിവില്ലെന്ന് കണ്ടാണ് മജിസ്ടേറ്റ് കോടതി തള്ളിയത്. ഹൈക്കോടതിയിലെ ഹർജിക്ക് പിന്നിൽ പ്രതികാര മനോഭാവമാണ്. കോടതികളിൽ ഹർജി നൽകി വേട്ടയാടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും കര്‍ദിനാള്‍ ആരോപിച്ചു. ഈ ഹര്‍ജി തള്ളണമെന്നുമായിരുന്നു ആവശ്യം.

കര്‍ദിനാള്‍ രാജാവല്ലെന്നും സഭയും സഭാതലവനും നിയമത്തിന് മുകളിലല്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ കാനോന്‍ നിയമത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും ഹൈക്കോടതി പറഞ്ഞു. സ്വത്തുക്കള്‍ അതിരൂപതയുടെയാണ്. അത് പൊതുസ്വത്ത് തന്നെയാണ്. സ്വന്തം ഇഷ്ടത്തിനനുസരിച്ച് സഭയുടെ സ്വത്തുക്കള്‍ കൈക്കാര്യം ചെയ്യാന്‍ കര്‍ദിനാളിന് യാതൊരു അര്‍ഹതയുമില്ലെന്നും ഹൈക്കോടതി ചൂണ്ടികാട്ടി.
വിധിയിൽ കോടതി ഇംഗ്ളീഷ് എഴുത്തുകാരൻ ജോർജ് ഓർ വലിനെ ഉദ്ധരിച്ചു. അനിമൽ ഫാം എന്ന നോവലിനെ യാണ് ഉദ്ധരിച്ചത്.’ All are equals  Some are more equal than others’ എന്ന വരിയാണ് കോടതി ഉദ്ധരിച്ചത്.കേസിൽ പൊലീസ്
നിക്ഷ്പക്ഷ അന്വേഷണം നടത്തണം. പരാതിയിൽ കേസെടുക്കാൻ മതിയായ തെളിവുണ്ടായിട്ടും പൊലീസ് കണ്ണടച്ചന്ന് കോടതി
ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഭൂമി വിൽപ്പനയിൽ അന്വേഷണം ആവശ്യപ്പെട്ട് ചേർത്തല മുട്ടം പള്ളി ഇടവകാംഗം ഷൈൻ വർഗീസ് സമർപ്പിച്ച ഹർജിയിലാണ്  ജസ്റ്റീസ് കമാൽ പാഷയുടെ ഉത്തരവ്

cardinal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top