സീറോ മലബാർ സഭയുടെ വിവാദ ഭൂമി വിൽപ്പന; വേട്ടയാടാൻ ശ്രമമെന്ന് കര്‍ദിനാള്‍ ആലഞ്ചേരി

alencherry

സീറോ മലബാർ സഭയുടെ  ഭൂമി വിൽപ്പനയില്‍  തെറ്റ് പറ്റിയതായി സമ്മതിച്ചിട്ടുണ്ടന്ന് കർദിനാൾ ആലഞ്ചേരി ഹൈക്കോടതിയില്‍ വ്യക്തമാക്കി. തന്റെ വാദം പരിഗണിക്കാതെ ഉത്തരവിട്ടുന്നത് അന്തസിനെ ബാധിക്കുമെന്നും കര്‍ദിനാള്‍ പറഞ്ഞു. കേസില്‍ സമാന്തര അന്വേഷണം വേണ്ട . കേസെടുക്കണമെന്ന ആവശ്യം തെളിവില്ലെന്ന് കണ്ടാണ് മജിസ്ടേറ്റ് കോടതി തള്ളിയത്. ഹൈക്കോടതിയിലെ ഹർജിക്ക് പിന്നിൽ പ്രതികാര മനോഭാവമാണ്. കോടതികളിൽ ഹർജി നൽകി വേട്ടയാടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും കര്‍ദിനാള്‍ ആരോപിച്ചു. ഈ ഹര്‍ജി തള്ളണമെന്നും കര്‍ദിനാള്‍ ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top