Advertisement

സിറോ മലബാർ സഭ ഭൂമി ഇടപാട്; മാർ ജോർജ്ജ് ആലഞ്ചേരിക്ക് മുഴുവൻ ജാമ്യവ്യവസ്ഥകളും ബാധകമെന്ന് ഹൈക്കോടതി

September 27, 2023
Google News 1 minute Read
syro malabar mar george alencherry

സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്ക് മുഴുവൻ ജാമ്യവ്യവസ്ഥകളും ബാധകമെന്ന് ഹൈക്കോടതി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. സുപ്രിംകോടതിയിൽ സമർപ്പിച്ച വിടുതൽ ഹർജി തള്ളിയതിന് പിന്നാലെ കർദിനാൾ കാക്കനാട് മുൻസിഫ് കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. വ്യവസ്ഥകളില്ലാതെ ആണ് മുൻസിഫ് കോടതി കർദിനാളിന് ജാമ്യം നൽകിയത്. ഇത് ചോദ്യംചെയ്ത് പരാതിക്കാരൻ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തീർപ്പാക്കിയത്.

Story Highlights: syro malabar mar george alencherry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here