Advertisement

എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍

March 6, 2018
0 minutes Read

എസ്എസ്എല്‍സി പരീക്ഷയ്ക്ക് നാളെ തുടക്കം. ഇത്തവണ സംസ്ഥാനത്ത് 4,41,103 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി 2935 പരീക്ഷാകേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 2,24,564 ആണ്‍കുട്ടികളും 2,16,539 പെണ്‍കുട്ടികളും നാളെ മുതല്‍ പരീക്ഷയ്ക്കായി എത്തും. മലപ്പുറം എടരിക്കോട് പികെഎംഎച്ച്എസിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്‌ക്കെത്തുക. രണ്ട് കുട്ടികള്‍ മാത്രം പരീക്ഷയെഴുതുന്ന ബേപ്പൂര്‍ ജിആര്‍എഫ്ടിഎച്ച്എസ്എസ് ആണ് ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്ന സെന്റര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15000 വിദ്യാര്‍ത്ഥികളുടെ കുറവാണ് ഇക്കുറി ആകെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഉള്ളത്. മാര്‍ച്ച് 28നാണ് പരീക്ഷകള്‍ അവസാനിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top