Advertisement

അന്ന് രാജീവ് ഗാന്ധി…ഇന്ന് ലെനിന്‍; ത്രിപുരയില്‍ പ്രതിമ തകര്‍ക്കപ്പെട്ട സംഭവത്തില്‍ ഗവര്‍ണര്‍

March 6, 2018
3 minutes Read

ത്രിപുരയിലെ തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ ബെലോണിയയില്‍ ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തെ കുറിച്ച് ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയിയുടെ ട്വീറ്റ്. സിപിഎമ്മിനെ വിമര്‍ശിച്ചുകൊണ്ടാണ് ഗവര്‍ണറുടെ ട്വീറ്റ്. ഇടതുസര്‍ക്കാര്‍ 2008ല്‍ കോണ്‍ഗ്രസിനെ തറപറ്റിച്ച് ത്രിപുരയില്‍ അധികാരത്തിലെത്തിയതിനു പിന്നാലെ വിജയാഘോഷങ്ങളള്‍ക്കിടയില്‍ രാജീവ് ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിമ തകര്‍ത്ത സംഭവത്തോട് ഉപമിച്ചാണ് തഥാഗത് റോയ് രംഗത്തെത്തിയത്. ‘ജനാധിപത്യ വ്യവസ്ഥയില്‍ തിരഞ്ഞെടുക്കപ്പെട്ട ഗവര്‍ണമെന്റ് അന്ന് ചെയ്ത കാര്യം ഇന്ന് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു ഗവര്‍ണമെന്റെ് വീണ്ടും ചെയ്യുന്നു’- എന്നായിരുന്നു തഥാഗത് റോയ് ട്വിറ്ററില്‍ കുറിച്ചത്. 2008ല്‍ രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്ത സിപിഎമ്മിന്റെ പ്രവര്‍ത്തിയെ പരോക്ഷമായി വിമര്‍ശിക്കുകയാണ് തഥാഗത് റോയ് ചെയ്തിരിക്കുന്നത്. ബലോണിയയില്‍ കോളേജ് സ്‌ക്വയറില്‍ അഞ്ചുവര്‍ഷം മുന്‍പ് സ്ഥാപിച്ച കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ലെനിന്റെ പ്രതിമയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ തകര്‍ക്കപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകരുടെ ഒരു സംഘം ബുള്‍ഡോസര്‍ ഉപയോഗിച്ച് പ്രതിമ മറിച്ചിടുകയും തകര്‍ക്കുകയും ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top