വേനൽ ചൂടിൽ ഉരുകി തൃശൂരും; രാജ്യത്തെ ഏറ്റവുമുയർന്ന താപനില രേഖപ്പെടുത്തിയ സ്ഥലങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനം

രാജ്യത്തെ ഏറ്റവുമുയർന്ന താപനില രേഖപ്പെടുത്തിയ സ്ഥലങ്ങളുടെ പട്ടികയിൽ തൃശൂർ നാലാമത്. പാലക്കാടിനെയും പുനലൂരിനെയും പോലെ തൃശൂരും കടുത്ത ചൂടിൽ പൊള്ളുകയാണ്. സ്വകാര്യ ഏജൻസിയുടെ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
വേനൽ തുടങ്ങിയതേയുള്ളുവെങ്കിലും തൃശൂരിൽ ചൂട് 38.4 ഡിഗ്രി കടന്നു. ചൂട് കൂടുന്നത് വരൾച്ചയ്ക്കുള്ള മുന്നറിയിപ്പാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇത്തവണ വേനൽമഴയും കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. തൃശൂരിൽ ചൂട് കൂടുന്നതിനെ സംബന്ധിച്ച് കൂടുതൽ പഠനം നടത്താനുള്ള ആലോചനയിലാണ് കാലാവസ്ഥാ വിഭാഗം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here