Advertisement

പെരിയാറിന്റെ പ്രതിമകള്‍ക്ക് സുരക്ഷ നല്‍കാന്‍ തമിഴര്‍ക്ക് അറിയാം; കമല്‍ഹാസന്‍

March 7, 2018
Google News 5 minutes Read
kamal hassan kamal hassan apologizes for supporting demonetization

തിരുപ്പത്തൂരില്‍ പെരിയാറിന്റെ പ്രതിമയ്ക്കു നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ നടന്‍ കമല്‍ഹാസന്‍ പ്രതിഷേധവുമായി രംഗത്ത്. തമിഴ്‌നാട്ടിലെ പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമകള്‍ക്ക് പോലീസ് സുരക്ഷ നല്‍കേണ്ടെന്നും തമിഴര്‍ തന്നെ അതിന് സംരക്ഷണം നല്‍കുമെന്നും നടന്‍ കമല്‍ഹാസന്‍ പ്രതികരിച്ചു. തമിഴ്‌നാട്ടില്‍ അധികാരത്തിലേറിയാല്‍ ബിജെപി ആദ്യം ചെയ്യുക പെരിയാറിന്റെ പ്രതിമകള്‍ ഇല്ലാതാക്കുകയാണെന്ന് ബിജെപി നേതാവ് എച്ച്. രാജ ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് തിരുപ്പത്തൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്‍പിലെ പെരിയാര്‍ പ്രതിമ അക്രമികള്‍ നശിപ്പിച്ചത്. അതേ തുടര്‍ന്നാണ് കമലിന്റെ പ്രതികരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here