പിഎസ്ജിയെ മുട്ടുകുത്തിച്ച് വീണ്ടും റയല്‍

ചാമ്പ്യന്‍സ് ലീഗിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ രണ്ടാം പാദ മത്സരത്തിലും പിഎസ്ജിയെ തോല്‍പ്പിച്ച് റയല്‍ മുന്നേറ്റം തുടരുന്നു. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ 2-1 നാണ് പിഎസ്ജിയെ റയല്‍ പരാജയപ്പെടുത്തിയത്. റയല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് കളിയിലെ ആദ്യ ഗോള്‍ നേടിയത്. 51-ാം മിനിറ്റില്‍ ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റയലിനെ മുന്നിലെത്തിച്ചെങ്കിലും 71-ാം മിനിറ്റില്‍ കവാനി പിഎസ്ജിക്ക് വേണ്ടി ഗോള്‍ നേടി പ്രതീക്ഷകള്‍ കാത്തു. 80-ാം മിനിറ്റില്‍ കാര്‍ലോസ് കാസിമിറോ റയലിനെ വീണ്ടും മുന്നിലെത്തിച്ചു. ഇരുപാദങ്ങളിലായി 5-2 നാണ് റയല്‍ മുന്നിലെത്തിയിരിക്കുന്നത്. ആദ്യ പാദ മത്സരത്തില്‍ 3-1ന് റയല്‍ വിജയം സ്വന്തമാക്കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here