Advertisement

ഇടപ്പള്ളി മെട്രോ സ്റ്റേഷന്‍ ഇന്ന് സ്ത്രീകളുടെ കയ്യില്‍ ഭദ്രം

March 8, 2018
Google News 0 minutes Read

അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് കൊച്ചി മെട്രോയുടെ ഇടപ്പള്ളി സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നത് വനിതാ ജീവനക്കാര്‍. ടെക്നിക്കല്‍ വിഭാഗം മുതല്‍ സെക്യൂരിറ്റി വിഭാഗം വരെ ഇന്ന് സ്ത്രീകള്‍ കൈകാര്യം ചെയ്യും. ഇടപ്പള്ളി സ്റ്റേഷനില്‍ ഫീഡിംഗ് റൂം നാപ്കിന്‍ വൈന്‍ഡിംഗ് മിഷ്യനും ഇന്ന് ഉദ്ഘാടനം ചെയ്യും. കെഎംഎംആര്‍എല്‍ എംഡി എപിഎം മുഹമ്മദ് ഹനീഷാണ് ഉദ്ഘാടനം ചെയ്യുന്നത്. വനിതാ ദിനത്തിന്റെ ഭാഗമായി കളരിപ്പയറ്റ് വിദഗ്ദ്ധ മീനാക്ഷിയമ്മയുമായി കഴിഞ്ഞ ദിവസം സംവാദം സംഘടിപ്പിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here