Advertisement

ഒരു കളിയാക്കൽ മെഹറുന്നിസയുടെ ജീവിതം മാറ്റി മറിച്ചേക്കാം എന്ന് ആരും കരുതി കാണില്ല; വനിതാ ബൗൺസർ മെഹറുന്നിസയുടേത് സിനിമയെ വെല്ലുന്ന ജീവിതകഥ

March 8, 2018
1 minute Read
life story of delhi female bouncer mehrunnisa

കറുത്ത ടീഷർട്ടും ഭീമൻ ശരീരവുമായി നിൽക്കുന്ന ബൗൺസറെ കണ്ടിട്ടില്ലേ ? എന്നാൽ സ്ത്രീ ബൗൺസറെ കുറിച്ച് കേട്ടിട്ടുണ്ടോ ? ഇന്ത്യയിൽ വളരെ അപൂർവമായി കാണുന്ന കാഴ്ച്ചയാണ് അത്. എന്നിട്ടുകൂടിയും യാഥാസ്തിക മുസ്ലിം കുടുംബത്തിൽ നിന്നും വന്ന മെഹറുന്നിസ സാമുഹിക എതിർപ്പുകളെയെല്ലാം മറികടന്ന് വനിതാ ബൗൺസറായി..ഇന്ത്യയിലെ വിരലിലെണ്ണാവുന്ന വനിതാ ബൗൺസർമാരിൽ ഒരാൾ….

ഏതൊരു പെൺകുട്ടിയെയും പോലെ വിവാഹ സ്വപ്‌നങ്ങളുമായി നടന്നിരുന്നയാളാണ് മെഹറുന്നിസ ഷൗകത്ത് അലിയും. എന്നാൽ വിധി മെഹറുന്നിസയ്ക്കായി കാത്തുവെച്ചത് മറ്റൊന്നായിരുന്നു.

ഒരു കളിയാക്കൽ മെഹറുന്നിസയുടെ ജീവിതം മാറ്റി മറിച്ചേക്കാം എന്ന് ആരും കരുതി കാണില്ല. ആദ്യകാലങ്ങളിൽ സെലിബ്രിറ്റികളുടെ കൂടെ സെക്യൂറിറ്റിക്കായി എസ്‌കോർട്ട് പോയിരുന്ന മെഹറുന്നിസ ക്ഷീണിച്ചൊട്ടിയിരിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട്  എല്ലാവരുടേയും കളിയാക്കലുകൾ ഏറ്റുവാങ്ങുക പതിവായിരുന്നു. ഒരുക്കൽ ഷാറുഖ് ഖാൻ ദില്ലി നഗരത്തിൽ വന്നപ്പോൾ ബൗൺസറായി പോവാൻ ആഗ്രഹിച്ച മെഹറുന്നിസയെ ശരീരമില്ല, ബലമില്ല എന്ന പേരിൽ മാറ്റി നിറുത്തി.

ഈ സംഭവത്തോടെ മെഹറുന്നിസ ഒരു കാര്യം തീരുമാനിച്ചു. എങ്ങനെയെങ്കിലും ജിമ്മിൽ പോയി ഭാരം വർധിപ്പിക്കുക.  ശരീരം വയ്ക്കാൻ ജിമ്മിൽ ചേർന്ന മെഹറുന്നിസയ്ക്ക് ലഭിച്ചത് മസിലുകൾ മാത്രമല്ല, പുതിയ ജീവിത മാർഗ്ഗം കൂടിയായിരുന്നു – ഒരു വനിതാ ബൗൺസറുടെ ജോലി !!

ഇന്ന് മെഹറുന്നിസ മാത്രമല്ല, അവരുടെ സഹോദരി തരനുമ്മൂം ബൗൺസറാണ്. സെലിബ്രിറ്റികളെ എസ്‌കോർട്ട് ചെയ്യുന്നത് കൂടാതെ, മറ്റ് പൊതു പരിപാടികളിലും സെക്യൂരിറ്റിക്കായി പോവാറുണ്ട്. ദിവസം 500 രൂപ വരെ സമ്പാദിക്കുന്നുണ്ട് ഇത് വഴി ഇവർ. ഇത് കൂടാതെ രാത്രികാലങ്ങളിൽ ഹോസ് ഖാസ് കഫേയിലും ബാറിലും ബൗൺസറായി ജോലി ചെയ്യുന്നതിലൂടെ പ്രതിമാസം 15,000 രൂപയും മെഹറുന്നിസ സമ്പാദിക്കുന്നു.

ഒരു യാഥാസ്ഥിക മുസ്ലിം കുടുംബത്തിൽ നിന്ന് വരുന്ന പെൺകുട്ടികൾക്ക് ഒരു പക്ഷേ ചിന്തിക്കാവുന്നതിലും അപ്പുറമാണ് മെഹറുന്നിസ ചെയ്ത് കാണിച്ചത്. തുടക്കത്തിൽ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, ഇപ്പോൾ അവർ യാഥാർത്യവുമായി പൊരുത്തപെട്ടു കഴിഞ്ഞു.

മെഹറുന്നിസയെ കുറിച്ച് പറയുമ്പോൾ അമ്മ ശാമ പർവ്വീന് അഭിമാനമാണ്. ജോലി നേടി അന്യസ്ഥലങ്ങളിലേക്ക് കുടുംബത്തെ മറന്ന് തന്റെ ആൺമക്കൾ പറന്നകന്നപ്പോഴും, മെഹറുന്നിസ തങ്ങളുടെ കൂടെ നിന്ന് ഇപ്പോഴും തങ്ങളെ നോക്കുന്നു എന്ന് ഈ അമ്മ പറയുന്നു.

പുറമേ ഒരു ബൗൺസറുടെ എല്ലാവിധ ദൃഢതയും ഉണ്ടെങ്കിലും മെഹറുന്നിസയ്ക്ക് ഇന്നും കൈകളിൽ മെഹന്ദി അണിയാനും, വളകൾ അണിയാനും, ഭക്ഷണം ഉണ്ടാക്കനുമെല്ലാം വളരെ ഇഷ്ടമാണ്.

ജീവിതത്തിന് മുന്നിൽ തോറ്റു കൊടുക്കാതെ, അധികമാരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച് വിജയം കൈവരിച്ച മെഹറുന്നിസയ്ക്ക് ഒരു സല്യൂട്ട്.

meharunnisa, delhi bouncer, female

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top