Advertisement

പ്രണയ നൈരാശ്യം; കൊച്ചിയിൽ യുവാവ് കാമുകിയെ കെട്ടിടത്തിൽ നിന്നും തള്ളി താഴെയിട്ടു

March 8, 2018
1 minute Read
husband killed wife over fight over tv remote student killed teacher

പ്രണയ നൈരാശ്യത്തെ തുടർന്ന് യുവാവ് കാമുകിയെ കെട്ടിടത്തിൽ നിന്നും തള്ളി താഴെയിട്ടു. എറണാംകുളം നോർത്ത് റെയിൽവേ സ്റ്റേഷന് അടുത്തായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോളി ഡെന്റൽ ക്ലിനിക്ക് കെട്ടിടത്തിൽ വെച്ചാണ് അപകടം നടന്നത്. സംഭവത്തിൽ ഇരിഞ്ഞാലക്കുട സ്വദേശി സോഫിയ (19) ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആണ്.സംഭവത്തിൽ ഇരിഞ്ഞാലക്കുട സ്വദേശിയായ ജിയോ തോമസിനെ(27) പോലീസ് അറസ്റ്റ് ചെയ്തു.

പോളി ഡെന്റൽ ക്ലിനിക്കിൽ ആദ്യ വർഷ വിദ്യാർത്ഥിയായ സോഫിയയെ സംസാരിക്കാൻ ആണെന്ന് പറഞ്ഞു ജിയോ ക്ലാസ്സിൽ നിന്നും വിളിച്ചിറക്കുകയായിരുന്നു. സംസാരം തർക്കത്തിലേക്കു വഴിമാറുകയും ജിയോ പെൺകുട്ടിയെ തള്ളി താഴെ ഇടുകയും ആയിരുന്നു. നിലത്തു വീണ പെൺകുട്ടിയെ താഴെ നിന്ന ആളുകൾ ആശുപത്രിയിൽ എത്തിച്ചു .ഈ സമയം രക്ഷപെടാൻ ശ്രമിച്ച ജിയോയെ നാട്ടുകാർ പോലീസിനു കൈമാറി

love failure youth killed lover

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top