നിയമസഭയില്‍ കെ.കെ. രമയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

ആര്‍എംപി നേതാവ് കെ.കെ. രമയുടേതും സംഘപരിവാറിന്റേതും ഒരേ സമര രീതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടകര ഒഞ്ചിയത്ത് ആര്‍എംപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്നും ചൂണ്ടിക്കാട്ടി കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള നല്‍കിയ അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി കെ.കെ. രമയെ വിമര്‍ശിച്ചത്. കെ.കെ. രമ ഡല്‍ഹിയില്‍ സമരം നടത്തിയത് കേരളത്തെക്കുറിച്ചും സര്‍ക്കാരിനെ കുറിച്ചും തെറ്റായ പ്രചാരണം നടത്താനായിരുന്നെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. ഒഞ്ചിയത്ത് ആര്‍.എം.പി, ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം നിരന്തരമായി അക്രമം അഴിച്ചുവിടുകയാണെന്നും ആര്‍എംപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യാന്‍ പോലീസിന് ഒത്താശ ചെയ്യുകയാണെന്നും എംഎല്‍എ പാറക്കല്‍ അബ്ദുള്ള അവതരിപ്പിച്ച അടിയന്തര പ്രമേയത്തില്‍ പറയുന്നു. എന്നാല്‍, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍എംപി നേതാക്കളാണ് ആദ്യം അക്രമം നടത്തിയതെന്ന് പിണറായി വിജയന്‍ മറുപടി നല്‍കി. ഒഞ്ചിയത്തെ രാഷ്ട്രീയ സംഭവങ്ങള്‍ നിയമസഭയില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടാകുകയും സഭ പ്രക്ഷുബ്ദമാകുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here