വളർത്തുപൂച്ചയുടെ വൃക്ക മാറ്റിവെയ്ക്കാൻ ഉടമ മുടക്കിയത് ലക്ഷങ്ങൾ !

വളർത്തുപൂച്ചയുടെ വൃക്ക മാറ്റിവെക്കാൻ ഉടംമുടക്കിയത് ലക്ഷങ്ങൾ ! ന്യൂയോർക്കിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. 12 ലക്ഷം രൂപ മുടക്കിയാണ് അരുമയായ പൂച്ചയ്ക്ക് വൃക്കമാറ്റിവെയ്ക്കൽ നടത്തിയിരിക്കുന്നത്.
ബെ?റ്റ്‌സി ബോ?യ്ഡ് എന്ന വ്യക്തിയാണ് സ്റ്റാൻലി എന്ന പൂച്ചയുടെ ജീവന് വേണ്ടി ഇത്രയും രൂപ ചെലവാക്കിയത്. കുറച്ച് നാളായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് വിമുഖത കാണിച്ചതിനെ തുടർന്നാണ്‌ബെ?റ്റ്‌സി തന്റെ പൂച്ചയെ വെറ്റിനറി ഡോക്ടറുടെ സമീപത്ത് കൊണ്ട് പോയത്. വിദഗ്ധമായ പരിശോധനയ്ക്ക് ശേഷം പൂച്ചയുടെ വൃക്ക തകരാറിലാണെന്ന് കണ്ടെത്തി.
അങ്ങനെയാണ് മറ്റൊരു പൂച്ചയുടെ വൃക്ക മാറ്റി വയ്ക്കാം എന്ന നിർദേശം ബെ?റ്റ്‌സി തന്നെയാണ് മുന്നോട്ട് വച്ചത്. പണവും വൃക്കയും ഒത്ത് വന്നതോടെ സ്റ്റാൻലിയുടെ ഓപ്പറേഷൻ നടത്താൻ ഡോക്ടർമാരും തയ്യാറായി. വിജയകരമായി ഓപ്പറേഷനും പൂർത്തിയാക്കി. വിശ്രമത്തിലാണ് ഇരു പൂച്ചകളും ഇപ്പോൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here