തട്ടിപ്പുകാരെ പൂട്ടാന്‍ ധനമന്ത്രാലയം; ബാങ്ക് വായ്പകള്‍ക്ക് ഇനി പാസ്പോര്‍ട്ടും

ന്യൂഡൽഹി: അമ്പത് കോടി രൂപയ്ക്ക് മുകളിലുള്ള ബാങ്ക് വായ്പകള്‍ക്ക് പാസ്പോര്‍ട്ട് വിവരങ്ങൾ നിര്‍ബന്ധമാക്കി ധനകാര്യ മന്ത്രാലയം. വായ്പ എടുക്കുന്നവരിൽ നിന്ന് പാസ്പോര്‍ട്ടിന്റെ പകര്‍പ്പു കൂടി ശേഖരിക്കണമെന്ന് പൊതു മേഖലാ ബാങ്കുകള്‍ക്ക് ധനമന്ത്രാലയം നിർദേശം നൽകി. വായ്പ എടുത്ത ശേഷം ബാങ്കുകളെ പറ്റിച്ച് വിദേശത്തേക്ക് കടന്നുകളയുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിടുന്നവരുടെ എണ്ണം വർധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ നടപടിക്രമങ്ങൾ ശക്തമാക്കിയത്. പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കുന്നത് തട്ടിപ്പുക്കാർക്കെതിരെ ഉടൻ നടപടി എടുക്കാനും സഹായിക്കും. അതോടൊപ്പം തട്ടിപ്പുകാർ രാജ്യം വിടുന്നത് തടയാൻ സാധിക്കുമെന്നുമെന്നാണ് വിലയിരുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here