Advertisement

യുപി, ബീഹാര്‍ ഉപതിരഞ്ഞെടുപ്പ്; ആരംഭത്തില്‍ മികച്ച പോളിംഗ്

March 11, 2018
Google News 0 minutes Read
by election up

ബീഹാറിലും ഉത്തര്‍പ്രദേശിലുമായി മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പ് ഉച്ചയോട് അടുക്കുമ്പോള്‍ എല്ലായിടത്തും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുപിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് ലോക്‌സഭാ മണ്ഡലങ്ങളായ ഗോരാഖ്പൂരില്‍ 17 ശതമാനവും ഫുല്‍പൂരില്‍ 13 ശതമാനവും പോളിംഗ് രേഖപ്പെടുത്തി കഴിഞ്ഞു. ബീഹാറിലെ അരാരിയ ലോക്‌സഭാ മണ്ഡലത്തിലും ഭാബുവ, ജെഹാനാബാദ് നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് ഭേദപ്പെട്ട രീതിയില്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here