തേനിയില്‍ വിദ്യാര്‍ത്ഥികള്‍ കാട്ടുതീയില്‍ അകപ്പെട്ടു; ഒരാള്‍ മരിച്ചു

ഇടുക്കി: മീശപ്പുലിമല സന്ദര്‍ശിക്കാനെത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ കാട്ടുതീയില്‍ അകപ്പെട്ടു. ഒരാള്‍ വെന്തുമരിച്ചു. തമിഴ്നാട് ഈറോഡ്, കൊയമ്പത്തൂര് എന്നിവിടങ്ങളില്‍ നിന്നും എത്തിയ കോളേജ് വിദ്യര്‍ത്ഥികളാണ് കാട്ടുതീയില്‍ അകപ്പെട്ടത്. തേനിയില്‍ നിന്നും കൊരങ്കണി വഴിയാണ് സംഘം മലയിലെത്തിയത്. 9 പേര്‍ക്ക് പേള്ളലേറ്റു. 40 പേരാണ് സന്ദര്‍ശനത്തിനെത്തിയത്. പലരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തീ അണയ്ക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. സംഭവസ്ഥലത്തേക്ക് തേനി കളക്ടറടക്കമുള്ളവര്‍ പുറപ്പെട്ടു. തീയണയ്ക്കാന്‍ തമിഴ്നാടിന്റെ എയര്‍ഫോഴ്സ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here