ഇടുക്കിയിൽ വൻ തീപിടുത്തം

ഇടുക്കിയിൽ വൻ തീപിടുത്തം. 11കെവി വൈദ്യുതി ലൈൻ പൊട്ടി വീണാണ് തീപിടുത്തമുണ്ടായത്.
ഇടുക്കി ആനവിലാസം ചെങ്കരയിൽ ജീപ്പ് അപകടത്തിൽപെട്ട് ആണ് തീപിടുത്തത്തിന് കാരണമായത്. ഇന്നലെ വൈകുന്നേരത്തോടെ തോട്ടം തൊഴിലാളികളെ തോട്ടത്തിൽ നിന്നും തിരികെ കൊണ്ട് വരുന്നതിനായുള്ള ജീപ്പ് ആണ് അപകടത്തിൽ പെട്ടത്. ജീപ്പിന്റെ ജോയിന്റ് തകരുകയും നിയന്ത്രണം വിട്ട് വാഹനം സമീപത്ത് നിന്നിരുന്ന മരത്തിൽ ഇടിച്ച് കൊക്കയിൽ പതിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ മരം ഒടിഞ്ഞ് സമീപത്തുള്ള 11 കെ വി ലൈനിൽ പതിയ്ക്കുകയും ലൈൻപൊട്ടി വീഴുകയും തുടർന്ന് തീ പിടിയ്ക്കുകയുമായിരുന്നു.ജീപ്പും ഏക്കറ്കണക്കിന് വനമേഖലയും കത്തിനശിച്ചു. അപകടത്തിൽപെട്ട വാഹനത്തിൽ നിന്നും ഡ്രൈവർ കുരിശുമല ഇല്ലിക്കൽ മനോജ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. വലിയ ശബ്ദ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ മനോജിനെ കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യുതി ലൈൻ പൊട്ടി വീണ് കടുത്ത വേനലിൽ പ്രദേശം ഉണങ്ങി കിടന്നിരുന്നതിനാൽ തീ വേഗത്തിൽ പടരുകയും ചെയ്തു.
നാട്ടുകാർ വിരമറിയിച്ചതിനെ തുടർന്ന് കട്ടപ്പന ഫയർഫോഴ്‌സ് സ്ഥലത്തെത്തുകയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവൽ തീയണയ്ക്കുകയുമായിരുന്നു.
idukki forest fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here