Advertisement

ലൈറ്റ് മെട്രോ; സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ലെന്ന് മന്ത്രി സുധാകരന്‍

March 11, 2018
Google News 0 minutes Read
g sudhakaran

ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുന്നയിക്കുന്നവര്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് സംസാരിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചിട്ടില്ല. ആരോപണമുന്നയിക്കുന്നവര്‍ അത് തെളിയിച്ചാല്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും മന്ത്രി പറഞ്ഞു. പുതിയ മെട്രോ നയം വരുന്നതിനു മുന്‍പു തന്നെ കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചിട്ടുള്ളതാണ്. ഇത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതറിയാവുന്ന ഇ. ശ്രീധരനും വെറുതെ വിമര്‍ശനങ്ങളുന്നയിക്കുകയാണ്. ഈ വിഷയത്തില്‍ സര്‍ക്കാരിനെ കുരുക്കില്‍ വീഴ്ത്താമെന്ന് ആരും കരുതേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here