പരിഹാസ ചോദ്യത്തിന് വായടപ്പിക്കുന്ന മറുപടി നല്‍കി രാഹുല്‍

കോണ്‍ഗ്രസ് ഭരണത്തെ പരിഹസിച്ചുകൊണ്ട് ചോദ്യം ഉന്നയിച്ച വ്യക്തിക്ക് കണക്കിന് മറുപടി നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ഇന്ത്യ ഭരിക്കുമ്പോള്‍ രാജ്യത്തിന്റെ ആളോഹരി വരുമാനം കുറവായിരുന്നു. എന്നാല്‍, ഭരണം വിട്ടപ്പോള്‍ വരുമാനം വര്‍ധിക്കുകയും ചെയ്തു. എന്തുകൊണ്ടാണത്? എന്നായിരുന്നു രാഹുലിനോടുള്ള ചോദ്യം. അക്ഷമനായി ചോദ്യം കേട്ട രാഹുല്‍ മറുപടി പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്; ‘ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാന മന്ത്രിയായ നരേന്ദ്ര മോദിയോട് നിങ്ങള്‍ ഇത്തരം ചോദ്യം ചോദിക്കാന്‍ തയ്യാറാകുമോ, അങ്ങനെ ചോദിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ’ എന്ന് രാഹുല്‍ മാധ്യമപ്രവര്‍ത്തകനോട് തിരിച്ച് ചോദിച്ചു. സിംഗപ്പൂരില്‍ ഇന്ത്യന്‍ സമൂഹവുമായി നടന്ന സംവാദത്തിനിടയില്‍ ഏഷ്യന്‍ റീബോണ്‍ എന്ന പുസ്തകത്തിന്റെ രചയിതാവും ഇക്കണോമിക് ഹിസ്റ്ററി അധ്യാപകനുമായ പി.കെ. ബസുവാണ് വിമര്‍ശന സ്വരത്തില്‍ ചോദ്യം ഉന്നയിച്ചത്. വിമര്‍ശിക്കുന്നവരെയും സ്‌നേഹിക്കുക എന്നതാണ് എന്റെ പാഠമെന്ന് രാഹുല്‍ ചോദ്യകര്‍ത്താവിന് മറുപടി നല്‍കി. നോട്ട് നിരോധനത്തിലൂടെയും ജിഎസ്ടിയിലൂടെയുഎ എന്ത് സാമ്പത്തിക പുരോഗതിയാണ് മോദി സര്‍ക്കാര്‍ നേടിയതെന്ന് രാഹുല്‍ പി.കെ. ബസുവിനോട് ചോദിച്ചു. സ്വാതന്ത്ര്യം ലഭിച്ചതില്‍ കോണ്‍ഗ്രസിന്റെ പങ്ക് എന്താണെന്ന് തിരിച്ചറിഞ്ഞില്ലെങ്കില്‍, ഹരിത വിപ്ലവവും ടെലികോം രംഗത്തെ കുതിച്ചു ചാട്ടവും സാങ്കേതിക വിപ്ലവവും വിജയമായി നിങ്ങള്‍ക്ക് കാണാനാകുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് മറ്റൊരു പുസ്തകം എഴുതുകയായിരിക്കും നല്ലതെന്നും രാഹുല്‍ ചോദ്യകര്‍ത്താവിന് മറുപടി നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here