പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനു നേരെ ചെരിപ്പേറ്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനു നേരെ ചെരിപ്പേറ്. ലഹോറിലെ ഗർഹി സാഹുവിലുള്ള ജമിയ നമിയ മതപാഠശാലയിൽ വച്ചാണ് സംഭവം. മുഫ്തി മുഹമ്മദ് ഹുസൈൻ നൈയ്മി അനുസ്മരണ ചടങ്ങായിരുന്നു വേദി.ചടങ്ങിലെ മുഖ്യപ്രഭാഷകനായിരുന്ന ഷെരീഫ് സംസാരിക്കാനായി പ്രസംഗപീഠത്തിന് അടുത്തെത്തിയപ്പോഴാണ് സദസിൽ നിന്ന് ഒരാൾ ഷെരീഫിനു നേരെ ചെരുപ്പെറിഞ്ഞത്. ഉടൻ തന്ന ഉയാളെ സംഘാടകർ പിടികൂടകയും സ്ഥലത്തു നിന്ന് മാറ്റുകയും ചെയ്തു. അതേസമയം, പ്രസംഗം തുടരാനായിരുന്നു ഷെരീഫിന്‍റെ തീരുമാനം. ഇവിടുത്തെ തന്നെ പൂർവ്വ വിദ്യാർഥിയായ തൽഹ മുനവറാണ് ചെരുപ്പെറിഞ്ഞത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here