കര്‍ദിനാളിനെതിരെ കേസെടുത്തു

എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാട് വിവാദത്തില്‍ കര്‍ദിനാള്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പോലീസ് കേസെടുത്തു. കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കേസ്. വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കര്‍ദിനാളിനെ പ്രതി ചേര്‍ത്ത് കേസ് എടുക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. അതേ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫാ. ജോഷി പതുവയെ രണ്ടാം പ്രതിയായും സെബാസ്റ്റ്യന്‍ വടക്കുംപാടനെ മൂന്നാം പ്രതിയായും ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. ഇടനിലക്കാരനായ സജു വര്‍ഗീസാണ് നാലാം പ്രതി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here