Advertisement

ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

March 12, 2018
0 minutes Read
pinarayi

ശ്രീലങ്കയിലെ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചു. ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് സെക്രട്ടറിയേറ്റിലാണ് യോഗം ചേരുക. ന്യൂനമര്‍ദത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താനും മുന്‍കരുതലുകള്‍ സ്വീകരിക്കാനുമാണ് യോഗം. ബുധനാഴ്ച വരെ തീരദേശ മേഖലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകുന്നത് ബുധനാഴ്ച വരെ ഒഴിവാക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top