Advertisement

ചെറുനാരങ്ങയുടെ വില എണ്‍പത് കടന്നു

March 12, 2018
1 minute Read

വേനല്‍ കടുത്തതോടെ ചെറുനാരങ്ങയുടെ വില കുതിക്കുന്നു. കിലോയ്ക്ക് 80മുതല്‍ 90വരെയാണ് വിപണിയിലെ വില. കഴിഞ്ഞ വര്‍ഷം 60രൂപയായിരുന്നിടത്താണ് ഇപ്പോള്‍ എണ്‍പത് രൂപ!

അതേസമയം കഴിഞ്ഞ മാസം ഒരു കിലോ ചെറുനാരങ്ങയുടെ വില 30രൂപയായിരുന്നു. ആന്ധ്ര തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് ചെറുനാരങ്ങ കേരളത്തിലെ വിപണികളില്‍ എത്തുന്നത്. ചൂട് കടുക്കുന്നതോടെ ജ്യൂസ് കടകളില്‍ ഏറ്റവും കൂടുതല്‍ ചെലവ് ഉണ്ടാകുന്നത് നാരങ്ങാവെള്ളത്തിനും, തണ്ണി മത്തന്‍ ജ്യൂസിനുമാണ്. തണ്ണിമത്തന്റെയും വില വര്‍ദ്ധിച്ചിട്ടുണ്ട്. ഒമ്പതില്‍ നിന്ന് 12-13രൂപയിലേക്കാണ് തണ്ണിമത്തന്റെ വില വര്‍ദ്ധിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top