വിദ്യാര്‍ഥിക്ക് പോലീസിന്റെ സല്യൂട്ട്; സോഷ്യല്‍ മീഡിയയില്‍ താരമായി കമ്മീഷണര്‍

ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ബംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ ടി. സുനില്‍കുമാര്‍. തന്നെ സല്യൂട്ട് ചെയ്ത വിദ്യാര്‍ഥിക്ക് അദ്ദേഹം സെല്യൂട്ട് തിരിച്ച് നല്കിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. വിദ്യാര്‍ഥിയോട് ബഹുമാനം കാണിച്ച കമ്മീഷണറുടെ പ്രവര്‍ത്തിയെ സോഷ്യല്‍ മീഡിയ ഒന്നടങ്കം പ്രശംസിച്ചു. സഹപ്രവർത്തകർക്കൊപ്പം ബംഗളുരു മല്യ ആശുപത്രിയിൽ എത്തിയ അദ്ദേഹം തിരികെ പോകുവാൻ തുടങ്ങുന്പോഴാണ് ഒരു കുട്ടി അദ്ദേഹത്തിന്റെ മുന്പിൽ വന്നത്. പെട്ടന്ന് ആ കുട്ടി അദ്ദേഹത്തിന് സല്യൂട്ട് നൽകുന്പോൾ അദ്ദേഹം തിരിച്ചും സല്യൂട്ട് നൽകുകയായിരുന്നു. ബംഗളുരു സിറ്റി പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ഈ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here