അടിയന്തരപ്രമേയം അനുവദിച്ചില്ല; പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: കശുവണ്ടി മേഖലയിലെ പ്രതിസന്ധി ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്നു പ്രതിപക്ഷം നിയമസഭയിൽനിന്നും ഇറങ്ങിപ്പോയി. അടൂർ പ്രകാശ് എംഎൽഎയാണ് നോട്ടീസ് നൽകിയത്. കശുവണ്ടി മേഖലയിലെ തൊഴിലാളികൾ ആത്മഹത്യയുടെ വക്കിലാണെന്നും അടൂർ പ്രകാശ് സഭയിൽ പറഞ്ഞു. ആവശ്യമായ തോട്ടണ്ടി ലഭ്യമായാൽ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂവെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇതോടെ സ്പീക്കർ അടയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here