കതിരൂർ മനോജ് വധം രാഷ്ട്രീയ മാനങ്ങളുള്ള കേസല്ല : സർക്കാർ

കതിരൂർ മനോജ് വധം രാഷട്രീയ മാനങ്ങളുള്ള കേസല്ലന്ന് സംസ്ഥാന സർക്കാർ. കേരളത്തിൽ നടന്ന
സംഭവമായതിനാൽ കേസിൽ യുഎപിഎ ചുമത്താൻ സംസ്ഥാനത്തിന്റെ അനുമതി കുടിയേ തീരുവെന്ന് സർക്കാർ വാദത്തിനിടെ ബോധിപ്പിച്ചു.
രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്നതോ വിധ്വംസക സ്വഭാവമുള്ളതോ ആയ സംഭവമല്ലാത്തതിനാൽ യുഎപിഎ ചുമത്തിയത് നിയമ പരമല്ലന്നും സർക്കാർ ചൂണ്ടിക്കാട്ടി. അതേ സമയം യുഎപിഎ ചുമത്താൻ കേന്ദ്രത്തിന് അധികാരമുണ്ടന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു. കേസിൽ നാളയും വാദം തുടരും.
രാവിലെ പരിഗണിച്ചപ്പോൾ കേസ് മാറ്റണമെന്ന് പ്രതികളായ സി പി എം പ്രവർത്തകരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടങ്കിലും ജസ്റ്റീസ് കമാൽ പാഷ അനുവദിച്ചില്ല . ഇവിടെ നടക്കുന്ന കളികൾ തനിക്കറിയാമെന്നും കേസ് മാറ്റുന്നില്ലെന്നും നാളെ വാദം പൂർത്തിയാക്കുമെന്നും കോടതി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here