Advertisement

പി.ആര്‍. ശ്രീജേഷ് വീണ്ടും ഇന്ത്യന്‍ ഹോക്കി ടീമില്‍

March 13, 2018
0 minutes Read
sreejesh

മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിനെ ഉൾപ്പെടുത്തി കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. പതിനെട്ടംഗ ടീമിനെ മൻപ്രീത് സിംഗ് നയിക്കും. സീനിയർ താരങ്ങളായ സ‍‍ർദാർ സിംഗ്,രമൺദീപ് സിംഗ്, ആകാശ് ചിക്ടെ എന്നിവരെ ഒഴിവാക്കി. ഗ്രൂപ്പ് ബിയിൽ പാകിസ്ഥാൻ, മലേഷ്യ, വെയ്ൽസ്, ഇംഗ്ലണ്ട് എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ. ഏപ്രിൽ ഏഴിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ശ്രീജേഷ്. ഓസ്‌ട്രേലിയയിലാണ് ഇത്തവണ കോമണ്‍വെല്‍ത്ത് മത്സരങ്ങള്‍ നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top