ഗുജറാത്ത് നിയമസഭയില്‍ കയ്യാങ്കളി; എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തു

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിൽ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങൾ തമ്മിൽ സംഘർഷം. കോണ്‍ഗ്രസ് എംഎൽഎ പ്രതാപ് ദുദാത്തിനെ സ്പീക്കർ സസ്പെൻഡ് ചെയ്തു. ആശാറാം ബാപ്പുവുമായി ബന്ധപ്പെട്ട കേസിലെ ജസ്റ്റീസ് ഡി.കെ ത്രിവേദി കമ്മീഷൻ റിപ്പോർട്ട് മേശപ്പുറത്തുവെച്ച ശേഷമാണ് സംഘർഷമുണ്ടായത്. ബിജെപി അംഗമായ ജഗദീഷ് പാഞ്ചലിന്‍റെ മൈക്ക് പ്രതാപ് ദുദാത്ത് തല്ലിത്തകർത്തു. കോണ്‍ഗ്രസ് എംഎൽഎ അമരീഷ് ദേറും ബിജെപി അംഗങ്ങൾക്കുനേരെ ആക്രമണം നടത്തി. സംഭവത്തെ തുടർന്ന് ബിജെപി എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകി.
What happened in #Gujarat Vidhan Sabha is shameful. Congress MLA not only insulted the speaker but also became violent in the house. House has been adjourned currently, once the session resumes we’ll decide what action needs to be taken: Nitin Patel, Deputy CM pic.twitter.com/RSMgxFK2qA
— ANI (@ANI) March 14, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here