ബോളിവുഡ് നടന് നരേന്ദ്ര ഝാ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടന് നരേന്ദ്ര ഝാ (55) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. വാദയിലെ വസതിയിലായിരുന്നു അന്ത്യം. ബിഹാറിലെ മധുബാനയില്‍ ജനിച്ച ഝാ മിനി സ്ക്രീനിലൂടെയാണ് ആദ്യം അഭിനയ രംഗത്തെത്തിയത്. പിന്നീട് ഇഖ്ബാല്‍ ഖാന് സംവിധാനം ചെയ്ത ഫാദര്‍, ദ ടെയില്‍ ഓഫ് ലൗ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. പ്രഭാസ് നായകനാകുന്ന തെലുങ്ക് ചിത്രം സഹോയാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. പങ്കജ് താക്കൂറാണ് ഝായുടെ ഭാര്യ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here