സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു. 76 വയസ്സായിരുന്നു.
കേംബ്രിഡ്ജിലെ വീട്ടിലായിരുന്നു അന്ത്യം.
ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെയായിരുന്നു അന്ത്യം. റിച്ചാർഡ് ബ്രാൻസൺ തന്റെ ബഹിരാകാശ വാഹനമായ വിർജിൻ ഗാലക്ടികിൽ സ്റ്റീഫൻ ഹോക്കിംഗിന് ഒരു സീറ്റ് വാഗ്ദാനം ചെയ്തതായി സ്റ്റീഫൻ ഹോക്കിങ് തന്നെയാണ് വെളിപ്പെടുത്തിയത്.
മോട്ടോർ ന്യൂറോൺ ഡിസീസ്’ എന്ന അത്യപൂർവ്വ രോഗബാധിതനായ സ്റ്റീഫൻ ഹോക്കിങ് ശാരീരിക വൈകല്യത്തെ അതിജീവിച്ച് ‘വികസിക്കുന്ന പ്രപഞ്ചം’ ഉൾപ്പെടെയുള്ള ധാരാളം സുപ്രധാന ഗവേഷണ പ്രബന്ധങ്ങൾ ശാസ്ത്ര ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. തമോഗർത്തങ്ങളെ മനസിലാക്കുന്നതിലും കണികാ പ്രപഞ്ചഘടനാ വിജ്ഞാനീയത്തിലും വലിയ സംഭാവനകൾ നല്കിയിട്ടുള്ള അദ്ദേഹം പ്രതിസന്ധികളെ തരണം ചെയ്ത് എങ്ങനെ ഉന്നതിയിലെത്താം എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here