അതിരൂപതയുടെ ഭൂമിയിടപാട്; സര്‍ക്കാരിനും പൊലീസിനും കോടതിയുടെ വിമര്‍ശനം

അതിരൂപതയുടെ ഭൂമിയിടപാട് വിഷയത്തില്‍ ഉടന്‍ കേസ് എടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് ഹൈക്കോടതി വിധിച്ചിട്ടും കേസ് എടുക്കാന്‍ കാലതാമസം നടത്തിയ നടപടിയില്‍ സര്‍ക്കാരിനും പൊലീസിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഉത്തരവിന്റെ ഭാഷ വായിച്ചാൽ മനസ്സിലാവില്ലേയെന്ന് കോടതി ചോദിച്ചു. സർക്കാരിന്റെ മനോഭാവമാണ് കാണിക്കുന്നത്. വിധിപ്പകർപ്പ് കിട്ടിയ പിറ്റേന്ന് കേസെടുക്കാമായിരുന്നു. അവധി ദിവസങ്ങളായതിനാലെന്ന് സർക്കാർ വാദവും കോടതി തള്ളി. അവധി ദിവസം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ എന്താണ് പ്രശ്നമെന്നായിരുന്നു കോടതിയുടെ ചോദ്യം. അതേസമയം കേസെടുത്ത സാഹചര്യത്തിൽ തുടർ നടപടികൾ കോടതി അവസാനിപ്പിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here