ചെങ്ങന്നൂരില്‍ ശ്രീധരന്‍പിള്ള തന്നെ; ഔദ്യോഗിക പ്രഖ്യാപനം നടന്നു

ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പി.എസ്. ശ്രീധരൻപിള്ള ബിജെപി സ്ഥാനാർഥി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു സമിതി ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ ചേർന്ന ബിജെപി ഭാരവാഹി യോഗത്തിൽ ശ്രീധരൻ പിള്ളയെ സ്ഥാനാർഥിയാക്കാൻ ധാരണയായിരുന്നു. ശ്രീധരന്‍പിള്ള തന്നെയായിരിക്കും സ്ഥാനാര്‍ഥിയെന്ന് വിവരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് ഇപ്പോഴാണ്. ഇതോടെ ത്രികോണ മത്സരത്തിനാണ് ചെങ്ങന്നൂര്‍ സാക്ഷ്യം വഹിക്കുകയെന്ന് ഏറെകുറേ ഉറപ്പായി കഴിഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here