യുവതി മുങ്ങിയത് പുഴയിലല്ല, കാമുകനൊപ്പമെന്ന് പോലീസ്

ഇക്കഴിഞ്ഞ ഞായറാഴ്ച്ച വെളുപ്പിന് രണ്ട് മണി മുതലാണ് യുവതിയെ പൂപ്പാറയിലെ ബന്ധുവീട്ടില്‍ നിന്നും കാണാതായത്. ഇവര്‍ പന്നിയാര്‍ പുഴയിലെ ഒഴുക്കില്‍പെട്ടതാകാമെന്ന നിഗമനത്തില്‍ നാട്ടുകാരുടെയും അഗ്‌നിശമന സേനാംഗങ്ങളുടെയും നേതൃത്വത്തില്‍ തിങ്കളാഴ്ച്ച പന്നിയാര്‍ പുഴയില്‍ മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു. കാമുകന്‍ നെവിനും പുഴയിലെ തെരച്ചിലില്‍ പങ്കെടുത്തിരുന്നു. ഏഴ് മാസം മുമ്പാണ് ഈ യുവതിയും മധുര സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് മാസം മുമ്പ് യുവതി ഭര്‍തൃവീട്ടുകാരുമായി പിണങ്ങി ഇവര്‍ പൂപ്പാറയിലെ സ്വന്തം വീട്ടിലെത്തി. ഏതാനും നാളുകളായി പന്നിയാര്‍ പുഴയുടെ തീരത്തുള്ള വല്യമ്മയുടെ വീട്ടിലായിരുന്നു യുവതി താമസിച്ചത്. കഴിഞ്ഞ ദിവസം മധുരയില്‍ നിന്ന് ഭര്‍ത്താവും ബന്ധുക്കളും പൂപ്പാറയിലെത്തി മാതാപിതാക്കളുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിലെത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച വെളുപ്പിന് മധുരയിലേക്ക് മടങ്ങാനിരിക്കെയാണ് യുവതിയെ അപ്രതീക്ഷിതമായി കാണാതായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here