ആംആദ്മി പഞ്ചാബ് അധ്യക്ഷന്‍ രാജിവച്ചു

ആംആദ്മി പാർട്ടിയുടെ പഞ്ചാബ് അധ്യക്ഷൻ ഭഗവന്ത് മാൻ പാർട്ടിയിൽ നിന്ന് രാജിവച്ചു. ശിരോമണി അകാലിദൾ നേതാവ് ബിക്രം സിംഗ് മജീതിയക്ക് മയക്കുമരുന്ന് വ്യാപാരവുമായി ബന്ധമുണ്ടെന്ന പരാമർശത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മാപ്പ് പറഞ്ഞതിൽ പ്രതിഷേധിച്ചാണ് രാജി. മജീദിയ നൽകിയ മാനനഷ്ടക്കേസിൽ കോടതിയിൽ മാപ്പ് അപേക്ഷിച്ച് കേജരിവാൾ കത്ത് നൽകിയിരുന്നു. മയക്കു മരുന്നു കടത്തുമായി ബന്ധപ്പെട്ട് മജീതിയക്കെതിരെ കേജരിവാൾ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതില്‍ വാസ്തവമില്ലെന്ന് ബേധ്യപ്പെട്ടതോടെയാണ് കേജരിവാള്‍ മാപ്പ് പറഞ്ഞത്. എന്നാല്‍, കേജരിവാള്‍ മാപ്പ് പറഞ്ഞത് ഭഗവന്ത് മാനുമായുള്ള ബന്ധം വഷളാക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here