ഗിന്നസ് ലക്ഷ്യമിട്ട് ശ്രീകണ്ഠന് നായരുടെ ടോക് ഷോ!!

ലോക ടോക് ഷോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച ടെലിവിഷൻ അവതാരകൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡിനായി ആർ ശ്രീകണ്ഠൻ നായർ ടോക് ഷോയുമായി ഒരുങ്ങുന്നു. മാർച്ച് 18 രാവിലെ 11.30 മുതൽ ശ്രീകണ്ഠൻ നായരുടെ ജന്മ സ്ഥലമായ കൊട്ടാരക്കരയിലെ എം ജി എം ഹൈസ്കൂളിൽ വെച്ചാണ് ചരിത്രത്തില്‍ ഇടംനേടുന്ന ടോക്ക് ഷോയുമായി എത്തുന്നത്. ഫ്ളവേഴ്സ് ചാനലില്‍ ടോക് ഷോ ലൈവായി ടെലികാസ്റ്റ് ചെയ്യും.
നീണ്ട ആറു മണിക്കൂറാണ് ചോദ്യ ശരങ്ങളുമായി ശ്രീകണ്ഠന് നായര്‍ എത്തുക. ലൈവ് ടോക്ക് ഷോയ്ക്കു ശേഷം മലയാളത്തിലെ നക്ഷത്ര താരങ്ങളും ഫ്ള വേഴ്സ് കലാകാരന്മാരും ചേർന്നൊരുക്കുന്ന അത്യപൂർവ ദൃശ്യവിരുന്നായ ഫ്ള വേഴ്സ് സ്റ്റാർ നൈറ്റും അരങ്ങേറും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here