ലോയ കേസ്; വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവച്ചു

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം വേണമെന്ന ഹര്‍ജിയില്‍ വിധി പറയാന്‍ സുപ്രീം കോടതി മാറ്റിവച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ഹര്‍ജിയില്‍ വാദങ്ങള്‍ കേള്‍ക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത് മാറ്റിവച്ചത്. അതേ സമയം, ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും അതിനാല്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തിന്റെ ആവശ്യമില്ലെന്നുമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്.
2014 ഡിസംബർ ഒന്നിനു നാഗ്പുരിലാരുന്നു ലോയയുടെ മരണം. ഹൃദയാഘാതമാണു മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ ലോയയുടെ തലയ്ക്ക് പിന്നിൽ മുറിവുണ്ടായിരുന്നുവെന്നും ഷർട്ടിന്റെ കോളറിൽ രക്തക്കറ ഉണ്ടായിരുന്നുവെന്നും ലോയയുടെ മരണത്തിൽ അസ്വഭാവികതയുണ്ടെന്നും ലോയയുടെ സഹോദരി പറഞ്ഞതായി കാരവൻ മാസികയുടെ അന്വേഷണ റിപ്പോർട്ടിൽ പുറത്തുവന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ടിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്നു ലോയ. ലോയയുടെ മരണത്തിനുശേഷം കേസിൽ വാദംകേട്ട ജഡ്ജി അമിത് ഷായെ കുറ്റവിമുക്തനാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here