പഴയ എടിഎം കാര്‍ഡിനും ഇനി മുതല്‍ സേവന നിരക്ക് നല്‍കണം

പുതിയ എടിഎം കാര്‍ഡ് ലഭിച്ചിട്ടും പഴയ എടിഎം കാര്‍ഡ് ഒഴിവാക്കിയില്ലെങ്കില്‍ ഇനി മുതല്‍ സേവന നിരക്ക് നല്‍കേണ്ടി വരും. ബാങ്ക് വാര്‍ഷിക സേവന നിരക്കാണ് ഈടാക്കുക. പൊതുമേഖലാ- സ്വകാര്യ ബാങ്കുകളില്‍ ഒരുപോലെ ഇത് ബാധകമാണ്. കാലാവധി രേഖപ്പെടുത്തിയ കാര്‍ഡുകള്‍ കാലാവധിതീര്‍ന്ന് പുതുക്കിവരുമ്പോള്‍ മാത്രമാണ് പഴയ കാര്‍ഡ് ഉപയോഗശൂന്യമാകുക. അല്ലെങ്കില്‍ ഈ കാര്‍ഡിനും സാധാരണ എല്ലാ നിരക്കുകളും ബാധകമാണ്. പുതിയ കാര്‍ഡ് ലഭിക്കുമ്പോള്‍ പഴയ കാര്‍ഡ് തിരിച്ച് നല്‍കണമെന്നാണ് നിയമം. എന്നാല്‍ പലരും ഇത് തിരിച്ച് നല്‍കാതെയാണ് പുതിയത് ഉപയോഗിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here