Advertisement

മോദിയെ താഴെയിറക്കാന്‍ സമാന ചിന്താഗതിക്കാരുമായി ചങ്ങാത്തമാകാം; കോണ്‍ഗ്രസ്

March 17, 2018
Google News 5 minutes Read
AICC meet

മോദി ഭരണകൂടത്തെ താഴെയിറക്കുകയാണ് കോണ്‍ഗ്രസിന്റെ പ്രധാന ധര്‍മ്മമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം. ദില്ലിയില്‍ നടക്കുന്ന എ.ഐ.സി.സി. പ്ലീനറി സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയത്തിലായിരുന്നു മോദി ഭരണകൂടത്തിനെതിരെ കോണ്‍ഗ്രസ് ശക്തമായി മുന്നിട്ടിറങ്ങുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രമേയത്തില്‍ എടുത്ത് പറയുന്നു. എന്നാല്‍, വിശാലസഖ്യത്തെ കുറിച്ച് രാഷ്ട്രീയ പ്രമേയത്തില്‍ യാതൊന്നും വിശദമാക്കിയിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് കൂറുമാറ്റം നടത്തുന്നവരെ ആറ് വര്‍ഷത്തേക്ക് വിലക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.

അതേസമയം, തിരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ഇലക്ട്രോണിക് മെഷീനുകളുടെ സുതാര്യത കുറവ് കണക്കിലെടുത്ത് പഴയ രീതിയിലുള്ള ബാലറ്റ് പേപ്പര്‍ സംവിധാനം പ്രയോജനപ്പെടുത്തണമെന്നാണ് രാഷ്ട്രീയ പ്രമേയത്തിലെ വാദം. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തണമെന്ന പ്രധാനമന്ത്രിയുടെ വാദത്തെയും കോണ്‍ഗ്രസ് തള്ളി കളഞ്ഞു.

ദില്ലിയില്‍ നടക്കുന്ന പ്ലീനറി യോഗത്തില്‍ ബിജെപിക്കെതിരെയും മോദി ഗവര്‍ണമെന്റിനെതിരെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശനമുന്നയിച്ചിരുന്നു. മോദി ഭരണകൂടം രാജ്യത്ത് വിദ്വേഷം പടര്‍ത്തുകയാണെന്നായിരുന്നു രാഹുല്‍ ദില്ലിയില്‍ പറഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here