അമിത് ഷാ ആന്ധ്രയിലേക്ക്; ബിജെപി നേതാക്കളുമായി അടിയന്തര കൂടിക്കാഴ്ച

amit-shah

ആന്ധ്രാപ്രദേശിലെ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) എന്‍ഡിഎ സഖ്യം വിട്ട് കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ ആന്ധ്രാപ്രദേശിലെ ബിജെപി നേതാക്കളുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടിയന്തര കൂടിക്കാഴ്ച നടത്തും. മുന്നണി വിട്ടതായി പ്രഖ്യാപിച്ചതിനു പിന്നാലെ ടിഡിപി കഴിഞ്ഞദിവസം ലോക്സഭയിൽ കേന്ദ്ര സർക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടു വന്നത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് അമിത്ഷാ നേതാക്കളെ കാണുന്നത്. സ​ഖ്യ​ക​ക്ഷി​ക​ളി​ൽ പ്ര​ബ​ല​രാ​യി​രു​ന്ന ശി​വ​സേ​ന ഇ​തി​നോ​ട​കം ത​ന്നെ എ​ൻ​ഡി​എ​യു​മാ​യും ബി​ജെ​പി​യു​മാ​യും പ്ര​ത്യ​ക്ഷ​ത്തി​ൽ ത​ന്നെ അ​ക​ൽ​ച്ച​യി​ലാ​ണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top