ഇടതും വലതും അല്ല; ചെങ്ങന്നൂരില്‍ മനഃസാക്ഷി വോട്ട്: കേരളാ കോണ്‍ഗ്രസ്

KM-MANI

കേരള കോണ്‍ഗ്രസ് (എം) ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഏത് മുന്നണിയെ പിന്തുണക്കുമെന്നറിയാന്‍ ഒരു ദിവസം കൂടി. എന്നാല്‍, ചെങ്ങന്നൂരില്‍ മനഃസാക്ഷി വോട്ടിനായിരിക്കും കേരള കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുകയെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഒരു പാര്‍ട്ടിയെയും പിന്തുണക്കാതെ ചെങ്ങന്നൂരില്‍ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ കേരള കോണ്‍ഗ്രസിന്റെ നേതൃയോഗം ഞായറാഴ്ച കോട്ടയത്ത് ചേരും. എന്നാല്‍ കേരള കോണ്‍ഗ്രസുമായി സഹകരിച്ചാണ്  ചെങ്ങന്നൂരിലെ തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്നതെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ സഹകരണം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വക്കറ്റ് ഡി. വിജയകുമാര്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top