സാഹിത്യകാരൻ എം. സുകുമാരൻ അന്തരിച്ചു

പ്രമുഖ സാഹിത്യകാരൻ എം. സുകുമാരൻ (74) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏറെനാളായി അദ്ദേഹം ചികിത്സയിലായിരുന്നു.തിരുവനന്തപുരം ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യം.
2006 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും 2004 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് 1981-ൽ ശേഷക്രിയക്കും 95-ൽ കഴകത്തിനും ലഭിച്ചു. പിതൃതർപ്പണം 1992 ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം നേടി.
പാറ, ശേഷക്രിയ, ജനിതകം, അഴിമുഖം, ചുവന്ന ചിഹ്നങ്ങൾ, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകം, തൂക്കുമരങ്ങൾ ഞങ്ങൾക്ക്, ചരിത്ര ഗാഥ, പിതൃതർപ്പണം, ശുദ്ധവായു, വഞ്ചിക്കുന്നം പതി, അസുരസങ്കീർത്തനം തുടങ്ങിയവയാണ് പ്രധാന കൃതികൾ.സംഘഗാനം, ഉണര്‍ത്തുപാട്ട് എന്നീ ചെറുകഥകള്‍ ചലച്ചിത്രങ്ങളായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here