ആം ആദ്മിയില്‍ ഭിന്നത രൂക്ഷം; കെജ്രിവാള്‍ വിളിച്ച യോഗം നേതാക്കള്‍ ബഹിഷ്‌കരിച്ചു

ആം ആദ്മി പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമാകുന്നു. പാര്‍ട്ടി പിളര്‍പ്പിലേക്കെന്ന് സൂചന നല്‍കുന്നതാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിലെ പാര്‍ട്ടി ഘടകത്തെ സ്വതന്ത്രമാക്കണമെന്ന് എഎപി എംഎല്‍മാര്‍ ആവശ്യപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിളിച്ച അടിയന്തര യോഗം മുതിര്‍ന്ന നേതാക്കള്‍ ബഹിഷ്‌കരിച്ചതോടെ പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമായി. ശിരോമണി അകാലിദള്‍ നേതാവ് ബിക്രം മജീദിയ നല്‍കിയ മാനനഷ്ട കേസില്‍ കെജ്‍രിവാള്‍ മാപ്പ് പറഞ്ഞതാണ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ക്ക് ആരംഭം കുറിച്ചത്. പാര്‍ട്ടിയിലുണ്ടായ ഭിന്നത പരിഹരിക്കാന്‍ പഞ്ചാബ് എ.എ.പി നേതാക്കളെ കേന്ദ്രം ദില്ലിക്ക് വിളിപ്പിച്ചതെങ്കിലും ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് പഞ്ചാബ് പ്രതിപക്ഷ നേതാവ് സുക്പാല്‍ സിങ്ങ് കൈറയും എം.എല്‍.എ കന്‍വാര്‍ സന്ധവും വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here