ലോക റെക്കോര്‍ഡില്‍ ശ്രീകണ്ഠന്‍ നായര്‍; 300 ചോദ്യങ്ങള്‍ മറികടന്നു

ലോക ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച ടെലിവിഷന്‍ അവതാരകന്‍ എന്ന റെക്കോര്‍ഡും മറികടന്ന് ആര്‍. ശ്രീകണ്ഠന്‍ നായര്‍ കുതിക്കുന്നു. 175 ചോദ്യങ്ങള്‍ ചോദിച്ച 2013ലെ ഗ്രഹാം നോര്‍ട്ടണിന്റെ റെക്കോര്‍ഡ് മറികടന്ന ശ്രീകണ്ഠന്‍ നായര്‍ നിലവില്‍ 300 ചോദ്യങ്ങള്‍ പിന്നിട്ട് മുന്നേറുകയാണ്.
ശ്രീകണ്ഠൻ നായർ ഗിന്നസ് റെക്കോർഡ് ഇടുന്ന ശ്രീകണ്ഠൻ നായർ ഷോഫ്‌ളവേഴ്‌സ് ടിവിയിൽ തത്സമയം സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജന്മ സ്ഥലമായ കൊട്ടാരക്കരയിലെ എം ജി എം ഹൈസ്‌കൂളിൽ വെച്ചാണ് പരിപാടി നടക്കുന്നത്. ആറ് മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയിൽ പരമാവധി ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് ആർ ശ്രീകണ്ഠൻ നായരുടെ മുന്നിലുള്ള ലക്ഷ്യം.അതേസമയം, റെക്കോർഡ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here