6 വിഷയങ്ങള്‍, 675 ചോദ്യങ്ങള്‍: ലോക റെക്കോര്‍ഡിന്റെ നെറുകയില്‍ ശ്രീകണ്ഠന്‍ നായര്‍

ലോക ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച ടെലിവിഷന്‍ അവതാരകന്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ആര്‍. ശ്രീകണ്ഠന്‍ നായര്‍. 2013ല്‍ 175 ചോദ്യങ്ങള്‍ തുടര്‍ച്ചയായി ചോദിച്ച് ഗ്രഹാം നോര്‍ട്ടണ്‍ സ്വന്തമാക്കിയ ഗിന്നസ് റെക്കോര്‍ഡ് സ്വന്തം ജന്മസ്ഥലമായ കൊട്ടാരക്കരയിലെ എംജിഎം ഹൈസ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ മറികടന്നു. അതെ, ഇനി ആര്‍ ശ്രീകണ്ഠന്‍ നായര്‍ ലോക റെക്കോര്‍ഡിന്റെ നെറുകയില്‍…
രാവിലെ 12 മണിക്ക് ആരംഭിച്ച തത്സമയ ചോദ്യോത്തര പരിപാടിയില്‍ 6 വിഷയങ്ങളിലായി 675 ചോദ്യങ്ങള്‍ ചോദിച്ചാണ് ആര്‍. ശ്രീകണ്ഠന്‍ നായര്‍ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. നിലവിലെ ഗിന്നസ് റെക്കോര്‍ഡായിരുന്ന 175 ചോദ്യങ്ങള്‍ പിന്നിട്ടിട്ടും ആര്‍. ശ്രീകണ്ഠന്‍ നായര്‍ കുതിക്കുകയായിരുന്നു. ആറ് മണിക്കൂര്‍ നീണ്ട തത്സമയ പരിപാടിയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ആറ് വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ശ്രീകണ്ഠന്‍ നായര്‍ തൊടുത്തുവിട്ടത്. ഗിന്നസ് റെക്കോര്‍ഡിലേക്കുള്ള യാത്രയില്‍ ഉന്നയിച്ച ആറ് വിഷയങ്ങള്‍ ഇവയാണ്:
1. കേരളത്തിലെ ടൂറിസത്തിന്റെ സാധ്യതകളും വെല്ലുവിളികളും
2. അമ്മയില്‍ നിന്ന് പഠിച്ചതെന്ത്?
3. സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികള്‍
4.താരാരാധന മലയാള സിനിമയുടെ വളര്‍ച്ചക്ക് ഗുണകരമാണോ?
5. കേരളം ഫാഷന്‍ ഉത്പന്നങ്ങളുടെ ചൂടന്‍ മാര്‍ക്കറ്റ്
6. മാറുന്ന മലയാളി ഇടങ്ങളിലെ ചതിക്കുഴികള്‍ കുറിച്ചാണ് കേന്ദ്രീകരിച്ചാണ് ചോദ്യങ്ങള്‍ ഉന്നയിച്ചത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here