Advertisement

ട്വൻ്റിഫോർ കേരള ക്രിക്കറ്റ് ചലഞ്ച് വേദി പങ്കിടാൻ ആർ ശ്രീകണ്ഠൻ നായരും ആസിഫ് അലിയും എത്തുന്നു

9 hours ago
Google News 5 minutes Read

യു എ ഇയിൽ ക്രിക്കറ്റ് ആവേശമുണർത്തി ട്വൻ്റിഫോർ ന‌ടത്തുന്ന 24KCC ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിൻ്റെ ഭാ​ഗമാകാൻ ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായരും മലയാളത്തിൻ്റെ പ്രിയനടൻ ആസിഫ് അലിയും എത്തുന്നു. ടൂർണമെന്റിൻ്റെ അവസാന​ദിനമായ ഇന്ന് Danube Sports World സ്റ്റേഡിയത്തിൽ വച്ചാണ് ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ, നടന്മാരായ ആസിഫ് അലി, ആനന്ദ് മൻമദൻ,വിജയകുമാർ ;ആസിഫ് അലി നായകനായെത്തിയ ‘ആഭ്യന്തര കുറ്റവാളി’യുടെ സംവിധായകൻ സേതുനാഥ് പദ്മകുമർ എന്നിവരും ക്രിക്കറ്റ് ആവേശത്തിന് മാറ്റുകൂട്ടാനായി എത്തുന്നത്. കൂടാതെ ‘ആഭ്യന്തര കുറ്റവാളി’ സിനിമയുടെ വിജയാഘോഷവും Danube Sports World സ്റ്റേഡിയത്തിൽ 24KCC നടക്കും.

Read Also: ട്വൻ്റിഫോർ കേരള ക്രിക്കറ്റ് ചലഞ്ച് ആവേശത്തിൽ ദുബായ്

കേരളത്തിലെ 14 ജില്ലകളെയും പ്രതിനിധീകരിച്ച് യു എ ഇയിൽ സംഘടിപ്പിച്ച 24KCC ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് വൻവിജയത്തോടെ അവസാന ​ദിവസത്തിലേക്കെത്തിയിരിക്കുന്നു. ജൂൺ13,14,15 തിയതികളിലായായി ഫ്രാ​ഗ്രൻസ് വേൾഡ്, ലുലു എക്സ്ചയ്ഞ്ച്, നെല്ലറ എന്നിവരുടെ സഹകരണത്തോടെ Danube Sports World സ്റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങൾ. 14 പുരുഷ ‌ടീമുകൾക്ക് പുറമേ 6 വനിത ടീമുകളും മത്സരിക്കുന്നു എന്നതും 24KCCയുടെ പ്രത്യേകതയാണ്. ടൂർണമെന്റിനോടനുബന്ധിച്ച് ഇന്ന് ഉച്ചക്ക് 2 മണിമുതൽ ‘പ്രവാസ ലോകത്ത് നിന്നൊരു മലയാളി മങ്ക’, ’24KCC Junior Super Model Contest’ കൂടാതെ ‘ക്വീൻ ഓഫ് പുട്ട്’ എന്നി നിരവധി മത്സരങ്ങളും Danube Sports World സ്റ്റേഡിയത്തിൽ നടത്തപ്പെടുന്നു.

Story Highlights : R Sreekandan Nair and Asif Ali to share the stage at the Twenty Four Kerala Cricket Challenge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here